കശ്മീരിലെ സോജില ചുരത്തിലുണ്ടായ വാഹനപകടത്തില്‍ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ നാലുപേരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വിമാനമാർഗം വൈകിട്ട് ആറുമണിയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ശ്രീനഗറിലേക്കുപോയ നോർക്ക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കുന്നത്.
പരിക്കേറ്റ് ചികിത്സയിലുള്ളവരേയും ഇതേവിമാനത്തിൽ കൊച്ചിയിലെത്തിക്കാനാണ് നീക്കം. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ളത് വേഗത്തില്‍ പൂര്‍ത്തിയാക്കി നടപടികള്‍ സ്വീകരിച്ചു. പരിക്കേറ്റവരെയും സര്‍ക്കാരിന്റെ പ്രതിനിധികള്‍ സന്ദര്‍ശിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് സോജില ചുരത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക് മറിഞ്ഞു അപകടം ഉണ്ടായത്. ചിറ്റൂർ ജെടിഎസിനു സമീപം നെടുങ്ങോട് സുന്ദരന്റെ മകൻ എസ് സുധീഷ് (32), രാജേന്ദ്രന്റെ മകൻ ആർ അനിൽ (33), കൃഷ്ണന്റെ മകൻ രാഹുൽ (28), ശിവന്റെ മകൻ എസ് വിഗ്നേഷ് (24), ഡ്രൈവർ കശ്മീരിലെ സത്രീന കൻഗൻ സ്വദേശി അജാസ് അഹമ്മദ് ഷാ എന്നിവരാണ് മരിച്ചത്.
English Summary: Bodies of Palakkad natives who died in accident in Kashmir will be brought to Kochi
You may also like this video