Site iconSite icon Janayugom Online

ആറന്മുള കനാലിൽ കാണാതായ രണ്ട് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി

കിടങ്ങന്നൂർ വില്ലേജ് ഓഫിസിന് സമീപം പി ഐ പി കനാലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ 2 വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെ 8 ന് വില്ലേജ് ഓഫീസിൻ്റെ സമീപത്ത് നിന്ന് 350 മീറ്റർ മാറി കനാലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കിടങ്ങന്നൂർ എസ് വി ജിവി ഹൈസ്കൂളിലെ വിദ്യാർഥികളായ മെഴുവേലി സൂര്യേന്ദുവിൽ അഭിരാജ്, ഉള്ളന്നൂർ കാരിത്തോട്ട മഞ്ജു വിലാസത്തിൽ അനന്ദുനാഥ് എന്നിവരെയാണ് ഇന്നലെ വൈകിട്ട് മുതൽ കാണാതായത്. വിദ്യാർഥികൾ കുളിക്കാനായി കനാലിൽ ഇറങ്ങുകയായിരുന്നു. ഇവരുടെ വസ്ത്രങ്ങൾ കനാൽകരയിൽ കണ്ടതോടെ പോലീസും ഫയർ ഫോഴ്സും രാത്രി വൈകിയും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. 

ഇന്ന് രാവിലെയും തിരച്ചിൽ തുടരുകയായിരുന്നു. കുട്ടികൾ കനാലിൽ ഇറങ്ങുന്നതിൻ്റെ സി സി ടിവി ദൃശ്യങ്ങൾ സമീപത്തെ വീട്ടിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. തിരച്ചിൽ ഊർജിതമാക്കുന്നതിന് ശനി രാത്രിയിൽ തന്നെ കനാലിലെ വെള്ളം കുറയ്ക്കുന്നതിന് മന്ത്രി വീണാ ജോർജ് പി ഐ പി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു

Exit mobile version