Site iconSite icon Janayugom Online

എടത്വയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജയിംസ്‌കുട്ടി ജോര്‍ജ്ജ് (49) ആണെന്ന് തിരിച്ചറിഞ്ഞു. ഇന്ന് വെളുപിനെ 3.45 ന് തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപം ആണ് മൃതദേഹം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കാര്‍ കത്തുന്നത് കണ്ട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി നാലേകാലോടെ തീപൂര്‍ണ്ണമായും അണയ്ക്കുകയായിരുന്നു.

തീ പൂര്‍ണ്ണമായും അണഞ്ഞതിന് ശേഷം കാറിനുള്ളില്‍ മൃതദേഹാവശിഷ്ഠങ്ങള്‍ കത്തി കരിഞ്ഞ നിലയില്‍ കാണപെടുകയായിരുന്നു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജയിംസ്‌കുട്ടിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു. സംസ്‌കാരം നാളെ വൈകുന്നേരം 5.30 ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയില്‍ നടക്കും. ഭാര്യ. ജോയിസ് മാമ്മൂട് തൂമ്പുങ്കല്‍ കുടുംബാംഗമാണ്. മക്കള്‍. ആൽവിൻ, അനറ്റ് .

Eng­lish Summary:Body found burnt in car identified
You may also like this video

Exit mobile version