ധീരസൈനികന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം. കൂനൂരിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍ എസ്.ലിഡ്ഡറുടെ മൃതദേഹം സംസ്‌കരിച്ചു.ഔദ്യോഗിക ബഹുമതികളോടെ ഡല്‍ഹിയിലെ ബ്രോര്‍ സ്ക്വയര്‍ ശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും, മൂന്ന് സേന മേധാവികളും ചടങ്ങിൽ പങ്കെടുത്തു.
കരസേനാ മേധാവി ജനറൽ എംഎം നരവനെ, നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ, വ്യോമസേനാ മേധാവി ചീഫ് എയർ മാർഷൽ വിആർ ചൗധരി എന്നിവരാണ് ബ്രിഗേഡിയർ എസ് എൽ ലിഡ്ഡറിന് യാത്രാമൊഴി നൽകിയത്. എൻഎസ്എ അജിത് ഡോവലും ചടങ്ങിൽ പങ്കെടുത്തു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറും ധീരസൈനികന് അന്തിമോപചാരം അർപ്പിച്ചു.
English summary; body of Brigadier SL Lidder was cremated
you may also like this video;