Site iconSite icon Janayugom Online

കാണാതായ 16കാരിയുടെ മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെത്തി

ബണ്ട്വാൾ താലൂക്കിലെ വിട്ടലിൽ കാണാതായ 16 വയസ്സുകാരിയെ ഗുരുകുലം വളപ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരു സ്വദേശിനിയായ പെൺകുട്ടി വിട്ടലിലെ ഗുരുകുലത്തിൽ സംസ്‌കൃത പഠനം നടത്തിവരികയായിരുന്നു. ഞായറാഴ്ച മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

തിങ്കളാഴ്ച രാവിലെയാണ് ഗുരുകുലത്തിന് സമീപത്തെ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടി സ്കൂളിൽ ഒരു കുറിപ്പ് എഴുതിവെച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കുറിപ്പിനെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. പെൺകുട്ടിയുടെ പിതാവ് വിട്ടലിൽ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിട്ടൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

Exit mobile version