Site iconSite icon Janayugom Online

നവജാത ശിശുവിന്റെ മൃ തദേഹം പുഴയിൽ; പൊക്കിൾക്കൊടി മുറിച്ചു മാറ്റിയിട്ടില്ല, അന്വേഷണം ആരംഭിച്ചു

നവജാത ശിശുവിന്റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ പുഴയിൽ നിന്ന് കണ്ടെത്തി. കൊയിലാണ്ടി നെല്ല്യാടി കളത്തിൻ കടവിലാണ് മൃത​ദേഹം കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിനായി ഇറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ ശരീരം. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിനു ഒരു ദിവസത്തിൽ കൂടുതൽ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം കണ്ട മത്സ്യത്തൊഴിലാളികൾ പ്രദേശത്തുള്ളവരല്ല. പിന്നാലെ ഇവർ നാട്ടുകാരെ വിവരം അറിയിച്ചു. കൊയിലാണ്ടി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു. മൃതദേഹം പിന്നീട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി

Exit mobile version