Site iconSite icon Janayugom Online

ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കഴു ത്തറുത്ത നിലയിൽ; പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പിതാവ്

ജയ്പൂരില്‍ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ കാണാതായതായി പിതാവ് പരാതി നല്‍കിയത്. പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അന്വേഷണം വേണമെന്നും ആവിശ്യപ്പെട്ട് പിതാവ് രംഗത്ത് എത്തിയിരുന്നു. 

അതേസമയം കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായി ജയ്പൂർ പൊലീസ് അറിയിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. അതിനുശേഷം മാത്രമേ പീഡനത്തെ കുറിച്ച് കൂടുതൽ കാര്യങ്ങള്‍ അറിയാന്‍ സാധിക്കു.

Eng­lish Summary:Body of nine-year-old girl decap­i­tat­ed; The father said he was a vic­tim of torture
You may also like this video

Exit mobile version