മറ്റൊരാളുമായി കാമുകിയുടെ വിവാഹം നിശ്ചയം കഴിഞ്ഞതിന് പിന്നാലെ മനോവിഷമത്തില്‍ 26കാരനായ യുവാവ് ആത്മഹത്യ ചെയ്തു. ബോഡി ബില്‍ഡറും ജിം പരിശീലകനുമായ കിരണിനെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി കിരണ്‍ യുവതിയുമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച ഇരുവരും കണ്ടുമുട്ടിയപ്പോള്‍ മറ്റൊരാളുമായി തന്റെ വിവാഹം നിശ്ചയിച്ചതിനെ കുറിച്ച് കാമുകി കിരണിനെ അറിയിച്ചു. ഇത് കേട്ടതിന്റെ മനോവിഷമത്തില്‍ വീട്ടിലേക്ക് പോയ കിരണ്‍ മുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏറെനേരം കഴിഞ്ഞിട്ടും മുറിയില്‍ നിന്ന് പുറത്തുവരാതിരുന്നതോടെ, കുടുംബാംഗങ്ങള്‍ വാതില്‍ പൊളിച്ചു അകത്തുകടന്നപ്പോഴാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കിരണിന്റെ മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കേസിന്റെ വിവിധ വശങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

