Site icon Janayugom Online

വിപണിയിലുള്ളത് വ്യാജ ഡീസല്‍: വിലവര്‍ധനവിനിടെ വഞ്ചിക്കപ്പെട്ട് മലയാളികള്‍

ഡീസല്‍ വില റെക്കോർഡിൽ എത്തിയതോടെ സ്വകാര്യ ബസുകളില്‍ വ്യാപകമായി വ്യാജ ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തല്‍ . കോഴിക്കോടുള്‍പ്പെടെയുള്ള നഗരങ്ങള്‍ കേന്ദ്രീകരിച്ച് വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാര്‍ സജീവമായുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.10 ബസുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു.ഇവ റീജണല്‍ കെമിക്കല്‍ ലബോറട്ടറിയിലേക്ക് പരിശോധക്കായി അയയ്ക്കും. പരിശോധനയില്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞാല്‍ കേസെടുത്ത് അന്വേഷണം നടത്താനും വ്യാജ ഡീസലുകള്‍ എത്തിക്കുന്ന ഏജന്റുമാരെ കണ്ടെത്താനുമാണ് പോലീസ് തീരുമനം.ഡീസലിന്റെ വിലയേക്കാള്‍ പകുതി വില നല്‍കിയാല്‍ വരെ വ്യാജ ഡീസലുകള്‍ എത്തിക്കാന്‍ ഏജന്റുമാരുണ്ട്.

ഇന്ധനവില കുതിച്ചുയരുന്നത് അവസരമാക്കിയാണ് വ്യാജഡീസലുകള്‍ കുറഞ്ഞ വിലയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി ഏജന്റുമാര്‍ എത്തുന്നത്. ഇതോടെ പല ബസുകളിലും ഇവ നിറയ്ക്കുന്നത് പതിവായി. രാത്രിയിലാണ് ഏജന്റുമാര്‍ ബാരലുകളുമായി ബസ് ജീവനക്കാരെ സമീപിക്കുന്നത്. ചെറിയ ബാരലുകള്‍ ബസുകള്‍ക്കുള്ളില്‍ എത്തിക്കുകയും പൈപ്പ് ഉപയോഗിച്ച് ഇന്ധന ടാങ്കിലേക്ക് നിറയ്ക്കുകയുമാണ് ചെയ്യുന്നത്. വേഗത്തില്‍ കത്തിപ്പിടിക്കാവുന്ന ബയോഡീസലാണ് വ്യാജ ഡീസലായി എത്തുന്നത്. നിരവധി യാത്രക്കാരുമായി ദിവസേന സഞ്ചരിക്കുന്ന ബസുകളില്‍ ഇത്തരം ഡീസലുകളുടെ ഉപയോഗം അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. യാത്രയില്‍ ഏതെങ്കിലും ചെറിയ അപകടമുണ്ടായാല്‍ പോലും ഇത് വന്‍ അഗ്‌നിബാധയ്ക്കിടയാക്കും.

 

Eng­lish Sum­ma­ry: bogus diesel cir­cu­lat­ing in pumps

 

You may like this video also

Exit mobile version