Site iconSite icon Janayugom Online

ഉത്തർപ്രദേശിലെ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; മൂന്ന് മരണം

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാർഡ്ബോർഡ് റോളുകൾ നിർമിക്കുന്ന ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് മൂന്ന് തൊഴിലാളികൾ മരിച്ചു. ഗാസിയാബാദിലെ മോഡി നഗറിലുള്ള ഫാക്ടറിയിൽ വെള്ളിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ദുരന്തം. മോഡിനഗര്‍ സ്വദേശിയായ യോഗേന്ദ്ര, ഭോജ്പൂര്‍ സ്വദേശി അനുജ്, ജെവാറിൽ നിന്നുള്ള അവധേഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. 

സ്ഫോടന വിവരം ലഭിച്ചയുടനെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുു. സമഗ്രമായ അന്വേഷണം നടക്കുന്നുണ്ടെന്നും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.

Exit mobile version