Site iconSite icon Janayugom Online

ബോളിവുഡ് നടൻ ഗോവിന്ദയുടെ കാലിന് വെടിയേറ്റു

govindagovinda

ബോളിവുഡ് നടൻ ഗോവിന്ദയുടെ കാലിന് വെടിയേറ്റു. സ്വന്തം റിവോൾവറിൽ നിന്ന് അബദ്ധത്തിലാണ് വെടിയേറ്റത്. പരിക്കേറ്റ ഗോവിന്ദയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കൊൽക്കത്തയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ചായിരുന്നു സംഭവം. ഗോവിന്ദയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഗോവിന്ദയുടെ മാനേജർ സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ ഒരു ഷോയിൽ പങ്കെടുക്കാൻ രാവിലെ 6 മണിക്കുള്ള ഫ്ലൈറ്റില്‍ പോകാനിരിക്കെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version