Site iconSite icon Janayugom Online

ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷാ(74) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. സംവിധായകൻ അശോക് പണ്ഡിറ്റാണ് ഇൻസ്റ്റഗ്രാമിലൂടെ മരണവാർത്ത സ്ഥിരീകരിച്ചത്. വീട്ടിൽ വെച്ച് പെട്ടെന്ന് ആരോഗ്യനില വഷളായതിനെ തുടർന്ന് സതീഷ് ഷായെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു താരം. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്കാരം ഞായറാഴ്ച നടക്കുമെന്നും അദ്ദേഹത്തിന്റെ മാനേജർ പറഞ്ഞു. 

നാൽപ്പത് വർഷത്തിലേറെ നീണ്ട തൻ്റെ അഭിനയ ജീവിതത്തിൽ, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യൻ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. ഹം സാത്ത്-സാത്ത് ഹേ, മേം ഹൂ നാ, കൽ ഹോ ന ഹോ, കഭി ഹം കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, ഓം ശാന്തി ഓം തുടങ്ങിയ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

Exit mobile version