Site icon Janayugom Online

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖാൻ വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ എത്തും

ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ നവംബർ 11 വെള്ളിയാഴ്ച ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തും ഷാർജ ബുക്ക് അതോറിറ്റി ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ വരവ് അറിയിച്ചത്. പുസ്തകമേളയുടെ ആദ്യത്തെ ഗ്ലോബൽ ഐക്കൺ ഓഫ് സിനിമ ആൻഡ് കൾച്ചറൽ നേറ്റീവ് പുരസ്കാരം ഏറ്റുവാങ്ങുന്നതിനായിട്ടാണ് അദ്ദേഹം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ എത്തുന്നത്. വൈകുന്നേരം ആറുമണിക്കാണ് അദ്ദേഹം പങ്കെടുക്കുന്ന പരിപാടി പുസ്തകോത്സവ നഗരിയിലെ ബാൾ റൂമിൽ നടക്കുക. തൻറെ സിനിമ ജീവിതവും അനുഭവങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന അദ്ദേഹം പുസ്തകോത്സവ നഗരിക്ക് വലിയ ആവേശം പകരും.
ദുബായ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ ആയ ഷാരൂഖാന് യുഎഇ ഗവൺമെൻറ് ഗോൾഡൻ വിസ നൽകി ആദരിച്ചിരുന്നു. യു എ ഇ ഗോൾഡൻ വിസ നേടിയ ആദ്യ ഇന്ത്യൻ സിനിമ നടനുമാണ് അദ്ദേഹം.

Eng­lish Sum­ma­ry: Bol­ly­wood super­star Shah Rukh Khan will arrive at the Shar­jah Inter­na­tion­al Book Fes­ti­val on Friday

You may also like this video

Exit mobile version