ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനസഭ വേദിക്ക് സമീപം ബോംബേറ്. നളന്ദയിലാണ് സംഭവം. ഒരാളെ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അടുത്തിടെ രണ്ടാം തവണയാണ് നിതീഷ് കുമാറിന്റെ സുരക്ഷയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിക്കുന്നത്. ദിവസങ്ങൾക്ക് മുൻപാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയ അജ്ഞാതൻ നിതീഷ് കുമാറിന്റെ മുഖത്തടിച്ചത്. നിതീഷിനെ പിന്നിൽ നിന്നെത്തി ആക്രമിക്കുകയായിരുന്നു.
English summary;Bomb attack near Bihar CM’s venue
You may also like this video;