Site iconSite icon Janayugom Online

മണിപ്പൂരില്‍ ബോംബ് സ്ഫോടനം; മുൻ എംഎൽഎയുടെ ഭാര്യ കൊല്ലപ്പെട്ടു

manipurmanipur

കലാപബാധിതമായ മണിപ്പൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മുന്‍ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടു. കാങ്‌പോക്പി ജില്ലയില്‍ ഇന്ന് ഉച്ചയ്ക്കാണ് അക്രമം ഉണ്ടായത്. മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപിന്റെ ഭാര്യ ചാരുബാലയാണ് മരിച്ചത്. 

മുന്‍ എംഎല്‍എ യാംതോങ് ഹാവോകിപിന്റെ വീടിന് നേര്‍ക്കാണ് ബോംബ് ആക്രമണം ഉണ്ടായത്. പൂന്തോട്ടത്തില്‍ നില്‍ക്കുകയായിരുന്ന ചാരുബാലയ്ക്ക് സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹവോകിപും മകളും ആക്രമണം ഉണ്ടായ സമയത്ത് വീട്ടലുണ്ടായിരുന്നു. അവര്‍ക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും, അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. ചാരുബാല മെയ്തി സമുദായക്കാരിയാണ്. ഹാവോകിപ് കുക്കി സമുദായത്തില്‍പ്പെട്ടയാളുമാണ്. 64 കാരനായ യാംതോങ് ഹാവോകിപ് സൈകുലിൽ 2012ലും 2017ലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രണ്ട് തവണ വിജയിച്ചിരുന്നു. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് മാറി. 

തെങ്നൗപാല്‍ ജില്ലയില്‍ കഴിഞ്ഞദിവസമുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് സംഭവം. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടുത്തിടെ സ്വത്ത് വിഹിതവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും സ്ഫോടനത്തിന് കാരണമായ സ്ഫോടകവസ്തുക്കൾ കണ്ടെത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Eng­lish Sum­ma­ry: Bomb blast in Manipur; For­mer MLA’s wife was ki lled

You may also like this video

Exit mobile version