ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) വെള്ളിയാഴ്ച അജ്ഞാതന്റെ വ്യാജ ബോംബ് ഭീഷണി സന്ദേശം.
ബോംബ് ഭീഷണിയെ തുടർന്ന് ബെംഗളൂരു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഫോണിലൂടെയായിരുന്നു ബോംബ് ഭീഷണി വന്നതെന്ന് അധികൃതര്‍ അറിയിച്ചു. എയർപോർട്ട് പോലീസ് കൺട്രോൾ റൂം അജ്ഞാതന്റെ വ്യാജ ബോംബ് ഭീഷണി കോൾ റെക്കോർഡ് ചെയ്തിരുന്നു. സിഐഎസ്എഫും പൊലീസും അതിർത്തി രക്ഷാസേനയും ഡോഗ് സ്ക്വാഡും ചേർന്ന് വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
English Summary: Bomb threat at airport: Security tightened
You may like this video also