Site iconSite icon Janayugom Online

ഇന്ത്യൻ മ്യൂസിയത്തിൽ ബോംബ് ഭീഷണി; വ്യാ‍ജമെന്ന് പൊലീസ്

കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയത്തിന് നേരെയുണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് അധികൃതര്‍. ചൊവ്വാഴ്ചയാണ് മ്യൂസിയത്തിനുള്ളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഇ‑മെയിൽ സന്ദേശം അധികൃർക്ക് ലഭിക്കുന്നത്. ഇതിനെ തുടര്‍ന്ന് മ്യൂസിയം താൽകാലികമായി അടച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെതുടർന്ന് മ്യൂസിയത്തിൻറെ ചുമതലയുള്ള സി ഐ എസ് എഫ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സന്ദേശത്തിൻറെ ഉറവിടം വ്യക്തമല്ല. മ്യൂസിയത്തിനുള്ളിലെ 51 മുറികളിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. 

1814 ൽ സ്ഥാപിതമായ ഈ മ്യൂസിയം ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ മ്യൂസിയമാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു സ്വയംഭരണ സ്ഥാപനമാണിത്.

Exit mobile version