Site iconSite icon Janayugom Online

നെയ്യാറ്റിൻകര കുടുംബ കോടതിയിൽ ബോംബ് ഭീഷണി

തലസ്ഥാന നഗരിയിൽ വീണ്ടും ബോംബ് ഭീഷണി. നെയ്യാറ്റിൻകര കുടുംബ കോടതിയിലാണ് ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത്. ഇ‑മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തെ തുടർന്ന് ഡോഗ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള സംഘങ്ങൾ കോടതിയിൽ പരിശോധന ആരംഭിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസവും നഗരത്തിൽ ഭീഷണി സന്ദേശം എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും ഭീഷണി സന്ദേശമെത്തിയത് പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഓഫീസ് മെയിലിലാണ്. തമിഴ് ഭാഷയിലായിരുന്നു അന്നത്തെ ഭീഷണി സന്ദേശം.

Exit mobile version