പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റ് ഓഫീസിൽ ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് സന്ദേശം ലഭിച്ചത്. കളക്ടറേറ്റിൽ ബോംബ് വെച്ചിട്ടുണ്ടെന്നും അതോടൊപ്പം തമിഴ് നടൻ വിജയ്‌യുടെ ചെന്നൈയിലെ വീടിനും ബോംബ് വെക്കുമെന്നും ഇമെയിലിൽ ഭീഷണിയുണ്ട്. ഭീഷണി സന്ദേശത്തെത്തുടർന്ന് കളക്ടറേറ്റിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘവും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിവരികയാണ്. കളക്ടർ പ്രേം കൃഷ്ണൻ സംഭവത്തിൽ അന്വേഷണം നടത്താൻ എസ്പിക്ക് നിർദ്ദേശം നൽകി. മുമ്പും പലതവണ പത്തനംതിട്ട കളക്ടറേറ്റിൽ ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായിട്ടുണ്ട്. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

