Site icon Janayugom Online

13 സ്‌കൂളുകളില്‍ ബോംബ് ഭീഷണി: വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി ഒഴിപ്പിച്ചു

school

ബംഗളൂരുവിലെ 13 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി. 13 സ്‌കൂളുകൾക്കാണ് വെള്ളിയാഴ്ച രാവിലെ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ പരിസരത്ത് സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നായിരുന്നു ഇമെയിൽ സന്ദേശം. ഭീഷണി ലഭിച്ചതിനുപിന്നാലെ 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി പൊലീസ് ഒഴിപ്പിച്ചു.

വൈറ്റ്ഫീൽഡ്, കോറെമംഗല, ബസ്വേഷ്നഗർ, യലഹങ്ക, സദാശിവനഗർ എന്നിവിടങ്ങളിലെ സ്‌കൂളുകൾ ഉൾപ്പെടെ ബോംബ് ഭീഷണി ലഭിച്ച എല്ലാ സ്‌കൂളുകളിലേക്കും ബോംബ് നിർവീര്യമാക്കാൻ സ്‌ക്വാഡുകളെ അയച്ചിട്ടുണ്ട്. ബോംബ് ഭീഷണിയെത്തുടര്‍ന്ന് രക്ഷിതാക്കൾക്കും മുന്നറിയിപ്പ് നൽകി. അതേസമയം തെരച്ചിലില്‍ സംശയാസ്പദമായി യാതൊന്നും കണ്ടെത്തിയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്. ഭീഷണി സന്ദേശം എവിടെനിന്നാണ് വന്നതടക്കമുള്ള കാര്യങ്ങള്‍ പോലീസ് അന്വേഷിച്ചുവരുകയാണ്. കഴിഞ്ഞവര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള അന്വേഷണത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. 

Eng­lish Sum­ma­ry: Bomb threat in 13 schools: Stu­dents and staff evac­u­at­ed immediately

You may also like this video

Exit mobile version