Site iconSite icon Janayugom Online

മുംബൈ നഗരത്തിൽ ബോംബ് ഭീഷണി: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

mumbaimumbai

ബോംബ് ഭീഷണി സന്ദേശത്തെത്തുടര്‍ന്ന് മുംബൈ നഗരത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് അധികൃതര്‍. വെള്ളിയാഴ്ച പുലർച്ചെ 12.30 ഓടെയാണ് വോർളിയിലെ ട്രാഫിക് കൺട്രോൾ റൂമില്‍ ഭീഷണി സന്ദേശം ലഭിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ആറ് സ്ഥലങ്ങളിൽ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുംബൈയിൽ സ്ഫോടനമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. 

ഭീഷണി സന്ദേശത്തെക്കുറിച്ച് മുംബൈ പോലീസിൻ്റെയും മഹാരാഷ്ട്ര എടിഎസിൻ്റെയും (ആൻ്റി ടെററിസം സ്‌ക്വാഡ്) ക്രൈംബ്രാഞ്ചിനും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ആളെ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഐപിസി 505 (2) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Eng­lish Sum­ma­ry: Bomb threat in Mum­bai city: alert issued

You may also like this video

YouTube video player
Exit mobile version