Site icon Janayugom Online

മുംബൈ സര്‍വകലാശാലയ്ക്ക് ബോംബ് ഭീഷണി

മുംബൈ സര്‍വകലാശാലയ്ക്ക് നേരെ ബോംബ് ഭീഷണി. പരീക്ഷാ ഫലം വൈകുന്നതിനാലാണ് മുംബൈ സര്‍വ്വകലാശാലയ്ക്ക് ഭീഷണി സന്ദേശം ലഭിച്ചത്.ബിഎ, ബിഎസ്സി,ബികോം എന്നിവയുടെ പരീക്ഷാഫലം പുറത്തുവിടാന്‍ ആവശ്യപ്പെട്ടാണ് ബോംബ് ഭീഷണിയെന്ന് മുംബൈ സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ഇ‑മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. സംഭവത്തില്‍ ബാന്ദ്ര കുര്‍ല കോംപ്ലക്സ് പോലീസ് സ്റ്റേഷനില്‍ സര്‍വകലാശാല അധികൃതര്‍ പരാതി നല്‍കി. ഐപി ആഡ്രസ് കണ്ടെത്തി ഇ‑മെയിലുകളുടെ ഉറവിടം കണ്ടെത്താനുളള ശ്രമം പോലീസ് ആരംഭിച്ചു.

ബികോമിന്റെയും ബിഎസിയുടെയും അവസാന വര്‍ഷ സെമസ്റ്റര്‍ ഫലങ്ങള്‍ മുംബൈ സര്‍വകലാശാല ജൂലൈയില്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ കൊറോണ വ്യാപനം കാരണം ഒന്നാം വര്‍ഷ പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും വൈകി. ഇതാണ് ഭീഷണിയ്ക്ക് കാരണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Eng­lish Sum­ma­ry : bomb threat in mum­bai university

You may also like this video :

Exit mobile version