Site iconSite icon Janayugom Online

ഏക്‌നാഥ് ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണ ഭീഷണി; പ്രതികള്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിന്‍ഡെയുടെ കാറിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍. മങ്കേഷ് വയാല്‍ (35) അഭയ് ഷിന്‍ഗനെ (22) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. വിദര്‍ഭയിലെ ബുല്‍ഡാനയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനെ തുടര്‍ന്ന് മങ്കേഷിന്റെ ഫോണില്‍ നിന്ന് അഭയ് ഈ മെയില്‍ വഴി ബോംബാക്രമണ ഭീഷണി സന്ദേശം അയക്കുകയായിരുന്നു. സന്ദേശം ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് ട്രാക്ക് ചെയ്താണ് പൊലീസ് മങ്കേഷിലേക്ക് എത്തിച്ചേർന്നത്. എന്നാല്‍ മങ്കേഷ് പൊലീസിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. തുടര്‍ന്ന് മങ്കേഷിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്തതിലൂടെയാണ് അഭയ് ആണ് ഭീഷണി സന്ദേശം അയച്ചതെന്ന് മനസിലായത്. പ്രതികളെ പൊലീസ് മുംബൈയില്‍ എത്തിച്ചു.

Exit mobile version