രാജ്യതലസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി. ദ്വാരകയിലെയും ഷാലിമാറിലെയും മാക്സ് ആശുപത്രികള്‍ക്കാണ് ഇ- മെയില്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് അഗ്നിസുരക്ഷാ സേനയും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തി. വെള്ളിയാഴ്ച ഡൽഹി- മുംബൈ ഹൈക്കോടതികളിലും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു,
ഇന്നലെ ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലിനും ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് പുതിയ ബോംബ് ഭീഷണികൾ വന്നിരിക്കുന്നത്. എന്നാൽ, തെരച്ചിലില്‍ ഒന്നും കണ്ടെത്താനാകാത്തതിനെ തുടർന്ന് സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി.
ഡല്‍ഹിയില്‍ ആശുപത്രികള്‍ക്ക് ബോംബ് ഭീഷണി

