Site icon Janayugom Online

അവസാന മുന്നറിയിപ്പാണ്; ഒരു മില്യണ്‍ ഡോളര്‍ നല്‍കിയില്ലെങ്കില്‍ രണ്ടാം ടെർമിനൽ തകരും, മുംബൈ വിമാനത്താവളത്തിന് ബോംബ് ഭീഷണി

bomb

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 2വില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി. ഇമെയിലിലൂടെയാണ് അജ്ഞാതര്‍ വിമാനത്താവളത്തിനുനേരെ ബോംബ് ഭീഷണി ഉയര്‍ത്തിയത്. ഒരു മില്യൺ ഡോളർ ബിറ്റ്കോയിനായി നൽകിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ വിമാനത്താവളം തകരുമെന്നാണ് ഭീഷണി. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (MIAL) ഫീഡ്‌ബാക്ക് ഇൻബോക്‌സിലേക്ക് മെയിൽ വന്നതെന്ന് മുംബൈ പോലീസ് അറിയിച്ചു. 

“ഇത് നിങ്ങളുടെ വിമാനത്താവളത്തിനുള്ള അവസാന മുന്നറിയിപ്പാണ്. ബിറ്റ്കോയിനിലുള്ള ഒരു മില്യൺ ഡോളർ quaidacasrol@gmail.com എന്ന വിലാസത്തിലേക്ക് മാറ്റിയില്ലെങ്കിൽ 48 മണിക്കൂറിനുള്ളിൽ ഞങ്ങൾ ടെർമിനൽ 2 ബോംബ് വച്ച് തകര്‍ക്കും. 24 മണിക്കൂറിന് ശേഷം മറ്റൊരു മുന്നറിയിപ്പുണ്ടാകും’, സന്ദേശത്തില്‍ പറയുന്നു. 

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെയിലിന്റെ ഐപി അഡ്രസ് ട്രാക്ക് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു. ഇമെയിൽ അയച്ചയാളുടെ ലോക്കേഷൻ കണ്ടെത്തിയിട്ടില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചാം തീയതി മുംബൈയിലെ കാമാത്തിപുരയിൽ ബോംബുവെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ഇമെയിലിലൂടെ ലഭിച്ചിരുന്നു. 

Eng­lish Sum­ma­ry: A final warn­ing is; 2nd ter­mi­nal air­port will col­lapse if $1 mil­lion not paid Bomb threat to Mum­bai airport

You may also like this video

Exit mobile version