തമിഴ് നടൻ അജിത് കുമാറിൻ്റെ ചെന്നൈ തിരുവാൻമിയൂരിലെ വീടിനുനേരെ ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചു. ഡി ജി പി യുടെ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. വിശദമായ പരിശോധനകൾക്കൊടുവിൽ ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. അജിത്തിനെ കൂടാതെ നടി രമ്യ കൃഷ്ണൻ, എസ് വി ശേഖർ തുടങ്ങിയ സിനിമാ താരങ്ങളുടെ വീടുകളിലേക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ് നടപടികൾ ആരംഭിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അജിത്തിൻ്റെ വസതിയിൽ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമെത്തി വിശദമായ പരിശോധന നടത്തി. ഈ തിരച്ചിൽ മണിക്കൂറുകളോളം നീണ്ടുനിന്നതായാണ് റിപ്പോർട്ടുകൾ. രമ്യ കൃഷ്ണൻ്റെയും ശേഖറിൻ്റെയും വീട്ടിലും പരിശോധനകൾ നടത്തി ഭീഷണികളെല്ലാം വ്യാജമാണെന്ന് സ്ഥിരീകരിച്ചു.

