ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി. 177 യാത്രക്കാരുമായി പോയ വിസ്താര എയർ ലൈൻസിന്‍റെ യുകെ-611 വിമാനം ശ്രീനഗർ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് ശ്രീനഗറിലെത്തിയ വിമാനം ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി തുടർ നടപടികൾ സ്വീകരിച്ചു.
ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് പുറപ്പെട്ട വിമാനത്തിന് സുരക്ഷാഭീഷണി ഉണ്ടായതായി വിസ്താര പ്രസ്താവനയില്‍ അറിയിച്ചു. ശ്രീനഗര്‍ അന്താരാഷ്ട്ര വിമാത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത വിമാനം ഐസൊലേഷന്‍ ബേയിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിമാനത്തില്‍ നിന്ന് ഇറക്കിയെന്നും വിസ്താര അറിയിച്ചു. എല്ലാ സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനത്തിന് സർവീസ് തുടരാനുള്ള അനുമതി ലഭിച്ചതായും വിസ്താര അറിയിച്ചു.
English Summary:Bomb threat to Vistara flight
You may also like this video