Site iconSite icon Janayugom Online

ശുചിമുറിയിലെ ടിഷ്യു പേപ്പറിൽ ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ഡൽഹിയിൽ നിന്നും ബംഗാളിലേക്ക് സർവീസ് നടത്തുന്ന ഇൻഡിഗോ വിമാനം ബോംബ് ഭീക്ഷണിയെ തുടര്‍ന്ന് അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ശുചിമുറിയിൽനിന്നും ലഭിച്ച ടിഷ്യു പേപ്പറിൽ എഴുതിയ ബോംബ് ഭീഷണിയെ തുടർന്നാണ് ലക്നൗ വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 238 പേരാണുണ്ടായിരുന്നത്. വിമാനം നിലത്തിറക്കിയ ശേഷം ബോംബ് സ്ക്വാഡ് എത്തി യാത്രക്കാരെ ഒഴിപ്പിക്കുകയും വിമാനത്തിനുള്ളിൽ സുരക്ഷാ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും കമ്പനി അതികൃതര്‍ അറിയിച്ചു.

Exit mobile version