Site iconSite icon Janayugom Online

തോട്ടട ബോംബ് ആക്രമണ കേസ്: മൂന്നുപേര്‍ കൂടി പിടിയിലായി, ബോംബുണ്ടാക്കിയത് താനെന്ന് പ്രതി മിഥുന്‍

bomb attackbomb attack

കണ്ണൂര്‍ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ബോംബേറും കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി അറസ്റ്റിലായി. ബോംബാക്രമണത്തിലെ മുഖ്യ ആസൂത്രകൻ മിഥുൻ, ഗോകുൽ, സനാഥൻ എന്നിവരാണ് അറസ്റ്റിറിലായതെന്ന് കണ്ണൂർ എസിപി പി. പി. സദാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അക്ഷയിനെ തലശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. ബോംബുണ്ടാക്കിയത് താനാണെന്ന് മിഥുൻ പോലീസിനോട് കുറ്റസമ്മതം നടത്തിയതായി എസിപി പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾ ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയെന്നും സംഭവ ദിവസം തലേന്ന് വീട്ടുപരിസരത്ത് വച്ച് പൊട്ടിച്ച് പരിശീലനം നടത്തിയെന്നും എ സി പി അറിയിച്ചു.

സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാവാമെന്നും അന്വേഷിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Bomb­ing case: Three more arrest­ed, accused Mithun con­fessed to police about bomb making

You may like this video also

Exit mobile version