വെടിനിർത്താലുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കവേ വടക്കൻ ഗാസയിൽ ബോംബ് സ്‌ഫോടനത്തിൽ 5 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റാവ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ എന്നിവരാണ് മരിച്ചത്.
മരിച്ച അഞ്ചാമന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഗാസ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ കഴിഞ്ഞ ദിവസം ചർച്ച തുടങ്ങിയിരുന്നു. ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. യു. എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിലാണ് ചർച്ച.

