Site icon Janayugom Online

വെജ് ബിരിയാണിയില്‍ ചിക്കന്‍ കാലുകള്‍: ഉടമയ്ക്കെതിരെ പരാതി

വെജിറ്റേറിയന് മാംസാഹാരം വിളമ്പിയെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്‍ഡോറിലെ റസ്റ്റോറന്റ് ഉടമയ്ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. വെജിറ്റബിള്‍ ബിരിയാണി താന്‍ ഓര്‍ഡര്‍ ചെയ്തതെന്നും എന്നാല്‍ തന്റെ ബിരിയാണിയില്‍നിന്ന് എല്ലുകള്‍ ലഭിച്ചുവെന്നും ആകാശ് ദുബെ എന്നയാള്‍ പരാതിയില്‍ പറയുന്നു. 

തുടർന്ന് ആകാശ് വിജയ് നഗർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വിജയ് നഗർ പോലീസ് റസ്റ്റോറന്റ് മാനേജർ സ്വപ്നിൽ ഗുജറാത്തിക്കെതിരെ സെക്ഷൻ 298 പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ വിഷയം അന്വേഷിക്കുകയാണ്, അതിനുശേഷം തുടർനടപടികൾ സ്വീകരിക്കും,” ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ സമ്പത്ത് ഉപാധ്യായ പറഞ്ഞു.

Eng­lish Sum­ma­ry: Bones in veg biryani: Com­plaint against owner

You may also like this video

Exit mobile version