Site iconSite icon Janayugom Online

ഓണത്തിന് ബംബർ, ബവ്‌കോ സ്ഥിരം ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ്

ബവ്‌കോ സ്ഥിരം ജീവനക്കാർക്ക് ഇത്തവണ റെക്കോഡ് ബോണസുമായി സർക്കാർ. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ഇനത്തിൽ ലഭിക്കുക. എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95, 000 രൂപയായിരുന്നു കഴിഞ്ഞ വർഷം ബോണസായി നൽകിയത്. 

കടകളിലും ഹെഡ്ക്വാർട്ടേഴ്‌സിലുമുള്ള ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും കഴിഞ്ഞ വർഷം 5000 രൂപ ബോണസ് നൽകിയിടത്ത് ഇത്തവണ ​6000 രൂപയാക്കി ഉയർത്തി. ഹെഡ് ഓഫിസിലെയും വെയർഹൗസുകളിലെയും സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപയും ബോണസ് നൽകാനും തീരുമാനമായി. 

Exit mobile version