Site icon Janayugom Online

പുസ്തക ചർച്ച സംഘടിപ്പിച്ചു

വള്ളികുന്നം ഗാന്ധി മെമ്മോറിയൽ ലൈബ്രറിയുടെ നേതൃത്വത്തിൽ തോപ്പിൽഭാസിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ‘അശ്വമേധം’ പുസ്തക ചർച്ച സംഘപ്പിച്ചു. മണയ്ക്കാട് തോപ്പിൽഭാസി സ്മാരകനിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദ് ഉദ്ഘാടനം ചെയ്തു. കെപിഎസി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ആർ സാബു സ്വാഗതം പറഞ്ഞു. ഡോ. ജനാർദ്ദനകുറുപ്പ് വിഷയാവതരണം നടത്തി. പ്രൊഫ. ബി ഷാനവാസ്, ഡോ. ലേഖ എസ് ബാബു, എം എസ് വിനോദ്, എസ് ജോയിക്കുട്ടി, ടി മാധവൻ, ജി ശ്രീകുമാർ, കെ മൻസൂർ എന്നിവർ സംസാരിച്ചു. കെ ജയമോഹൻ നന്ദി പറഞ്ഞു.

Exit mobile version