Site iconSite icon Janayugom Online

സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരന്‍ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം

സൗത്ത് ആഫ്രിക്കന്‍ സാഹിത്യകാരനും നാടകകൃത്തുമായ ഡാമന്‍ ഗാല്‍ഗട്ടിന് ബുക്കര്‍ പുരസ്‌കാരം. ദി പ്രോമിസ് എന്ന നോവലിനാണ് ബഹുമതി . ബുക്കര്‍ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് ഡാമന്‍ ഗാല്‍ഗട്ട്.

മൂന്നാമത്തെ വട്ടമാണ് ഗാല്‍ഗട്ടിന് ബുക്കര്‍ നോമിനേഷന്‍ ലഭിക്കുന്നത്. ബ്രിട്ടീഷ് കുടുംബത്തോടൊപ്പം കഴിയുന്ന ആഫ്രിക്കന്‍ വംശജനായ ജോലിക്കാരിയുടെ ജീവിതത്തിലൂടെ കടന്നു പോകുന്നതാണ് ദി പ്രോമിസ്. വര്‍ണ വിവേചനത്തിന്റെ സമയം മുതല്‍ ജേക്കബ് സുമയുടെ ഭരണ കാലം വരെയാണ് നോവലില്‍ പറയുന്നത്. ആറാം വയസില്‍ ഗാല്‍ഗട്ട് കാന്‍സര്‍ ബാധിതനായിരുന്നു. 

17ാം വയസില്‍ ഗാല്‍ഗട്ട് തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ലങ്കന്‍ എഴുത്തുകാരന്‍ അനുക് അരുദ്പ്രഗാശം ഉള്‍പ്പെടെ അഞ്ച് പേരെ പിന്നിലാക്കിയാണ് ഗാല്‍ഗട്ട് ബുക്കര്‍ പുരസ്‌കാരം നേടുന്നത്. 50 ലക്ഷം രൂപയാണ് സമ്മാന തുക.
eng­lish sum­ma­ry; Book­er Prize goes to Damon Gal­gat, a South African writer
you may also like this video;

Exit mobile version