Site iconSite icon Janayugom Online

തമിഴ്നാട്ടില്‍ ബൂസ്റ്റര്‍ ഡോസുകള്‍ ജനുവരി ഒന്ന് മുതല്‍ നല്‍കിത്തുടങ്ങും

booster dosebooster dose

തമിഴ്നാട്ടില്‍ ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി മാ സുബ്രഹ്മണ്യൻ പറഞ്ഞു. തുടക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും, 60 വയസിനു മുകളിലുള്ളവര്‍ക്കുമാണ് നല്‍കുക. സംസ്ഥാനത്ത് ഇതുവരെ 60 വയസിന് മുകളിലുള്ള 61,96,627 പേർക്ക് (59 ശതമാനം) ആദ്യ ഡോസും 44,25,217 (42 ശതമാനം) പേർക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. രണ്ടുഡോസ് എടുത്തവര്‍ 42 ശതമാനം മാത്രമായതിനാല്‍ ബൂസ്റ്റർ ഡോസുകൾ നൽകുന്നത് ആരോഗ്യവകുപ്പിന് വെല്ലുവിളിയാണ്.

10 ലക്ഷം ഡോസ് കോവാക്സിൻ കൂടി നൽകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മാ സുബ്രഹ്മണ്യൻ പറഞ്ഞു. തമിഴ്നാട്ടില്‍ ഇതുവരെ 8.92 കോടി ഡോസ് വാക്‌സിനുകൾ നൽകിയിട്ടുണ്ട്, ആദ്യ ഡോസ് 85.71 ശതമാനവും രണ്ടാം ഡോസ് 57.85 ശതമാനവുമാണ്.

Eng­lish Sum­ma­ry: Boost­er dos­es will be avail­able in Chen­nai from Jan­u­ary 1

You may like this video also

Exit mobile version