Site iconSite icon Janayugom Online

അതിര്‍ത്തി വേലികെട്ടല്‍ : എതിര്‍പ്പുമായി നാഗാലാന്‍ഡ്

നാഗാലാന്‍ഡിലെ ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വേലി കെട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് മുഖ്യമന്ത്രി നെഫിയു റിയോ. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് വേലി കെട്ടി പ്രദേശത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭിപ്രായത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ വേലി കെട്ടുന്നതിന് മുമ്പ് സ്ഥലത്തെ പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കണം.

ജനങ്ങളുമായി പ്രശ്നം ചര്‍ച്ച ചെയ്തശേഷമായിരിക്കണം വേലി നിര്‍മ്മാണമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന നാഗലാന്‍ഡിലെ ജനങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറവും ഇപ്പുറവുമായാണ് വസിക്കുന്നത്. ഏകപക്ഷീയമായി വേലി നിര്‍മ്മിക്കുന്നത് ജനങ്ങളുടെ ന്യായമായ അവകാശങ്ങളുടെ ലംഘനമായിരിക്കും. തന്റെ ഗ്രാമവും കുടുംബ വീടും സ്ഥിതിചെയുന്നത് അതിര്‍ത്തിക്ക് അപ്പുറത്തും ഇപ്പുറത്തുമാണ്. ഇതേ അവസ്ഥ തന്നെയാണ് പ്രദേശവാസികള്‍ ഏറെയും നേരിടുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിച്ച് മാത്രമുള്ള പ്രശ്നപരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Bor­der fenc­ing: Naga­land with opposition
You may also like this video

Exit mobile version