Site iconSite icon Janayugom Online

അതിർത്തിയിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്തിട്ടില്ല; ദക്ഷിണ കൊറിയയുടെ വാദം തള്ളി കിം യോ ജോങ്

കൊറിയൻ അതിർത്തിയിലെ ഉച്ചഭാഷിണികൾ ഉത്തര കൊറിയ നീക്കം ചെയ്യുകയാണെന്ന ദക്ഷിണ കൊറിയയുടെ വാദത്തെ തള്ളി ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ അവകാശവാദത്തെ “അടിസ്ഥാനരഹിതമായ, ഏകപക്ഷീയമായ അനുമാനവും നുണയും” എന്ന് കിം യോ ജോങ് പറഞ്ഞു. സംഘർഷം ലഘൂകരിക്കുന്നതിനായി ദക്ഷിണ കൊറിയ സ്വന്തം ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു നീക്കം ഉണ്ടായതായി ദക്ഷിണ കൊറിയൻ സൈന്യം അവകാശപ്പെട്ടത്. എന്നാൽ, ഈ വാദത്തെ പരിഹസിച്ച കിം യോ ജോങ്, ദക്ഷിണ കൊറിയയുമായി ചർച്ചകൾ പുനരാരംഭിക്കാൻ താൽപര്യമില്ലെന്നും വ്യക്തമാക്കി.

Exit mobile version