രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ത്തലാക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്. അടുത്ത വ്യാഴം മുതൽ മാസ്ക് ധരിക്കേണ്ടതില്ല. ക്ലബുകളിലും ബാറുകളിലും കയറാന്‍ കോവിഡ് പാസ് വേണ്ട. വീട്ടിലിരുന്നു ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ല. എന്നാല്‍ മഹാമാരി ഒടുങ്ങിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും ബോറിസ് ജോൺസൻ പറഞ്ഞു. ഒമിക്രോൺ മൂലമുള്ള കോവിഡ് നിരക്ക് ഉയർന്ന നിലയിലെത്തിയതായി വിദഗ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണു ജോൺസന്റെ പ്രഖ്യാപനം. തൽക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരുമെങ്കിലും മാർച്ചിനപ്പുറം നീട്ടില്ല. കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും ജോൺസൻ പാർലമെന്റിൽ പറഞ്ഞു.
Engglish Summary: Boris lifts restrictions in Britain
You may like this video also