Site iconSite icon Janayugom Online

ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ മലിനം

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും വായുമലീനികരണം പ്രതിദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നഗരങ്ങള്‍‍ കേന്ദ്രീകരിച്ച് മാത്രമാണ് പ്രതിരോധ നടപടികള്‍ നടക്കുന്നതെന്നാണ് അടുത്തിടെ പുറത്തുവന്ന പരിസ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ ഗ്രാമമേഖലകള്‍ അവഗണിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ അടിസ്ഥാനത്തിലുള്ള ഗ്രാമീണ, നഗര വായു ഗുണനിലവാര വിലയിരുത്തലിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുകളുള്ളത്. പിഎം 2.5 നിലവാരം കണ്ടെത്തുന്നതിനായി ഐഐടി ഡല്‍ഹിയില്‍ നിന്ന് വായുനിലവാരം സംബന്ധിച്ച ഉപഗ്രഹ വിവരങ്ങളും ഗ്രാമ, നഗര വിവരങ്ങള്‍ തരംതിരിക്കുന്നതിനായി ഗ്ലോബല്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ് ലെയര്‍ ഡേറ്റയും ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

വായു ഗുണനിലവാരം കണക്കാക്കുന്ന പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 ന്റെ തോത് ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇതില്‍ കുറവ് വരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഭൂരി ഭാഗം സംസ്ഥാനങ്ങളിലും ഇത് അപകടനിരക്കിനും മുകളിലാണ്.

2017–22 കാലയളവില്‍ ഗ്രാമ മേഖലയിലെ പിഎം 2.5ന്റെ ഇടിവ് 19.1 ശതമാനവും ഗ്രാമങ്ങളിലേത് 18.7 ശതമാനവുമാണ്. ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ മാറ്റമുണ്ടായത് ഉത്തര്‍പ്രദേശിലാണ്. നഗര, ഗ്രാമമേഖലകളില്‍ യഥാക്രമം 37.8, 38.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മഹാരാഷ്ട്രയിലാണ് വായുഗുണനിലവാരം ഏറ്റവും മോശമായി തുടരുന്നത്. നഗരമേഖലയില്‍ 7.7 ശതമാനം ഇടിവ് മാത്രമാണ് മഹാരാഷ്ട്രയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

Eng­lish Summary:Both vil­lages and cities are polluted

You may also like this video

Exit mobile version