Site iconSite icon Janayugom Online

റഷ്യയിൽ നിന്ന് കുറഞ്ഞവിലക്ക് എണ്ണവാങ്ങി; ഇന്ത്യയെ അഭിനന്ദിച്ച് ഇമ്രാൻ ഖാൻ

അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ വിലകുറച്ച് വാങ്ങിയ ഇന്ത്യയുടെ നടപടി അഭിനന്ദാർഹമാണെന്ന് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തന്റെ സർക്കാറും ഇതേ പാതയിലായിരുന്നെന്നും എന്നാൽ ഇപ്പോഴത്തെ സർക്കാർ തലയില്ലാത്ത കോഴിയെപ്പോലെ സമ്പദ്‌വ്യവസ്ഥയെ ഓടിക്കുകയാണെന്നും ഇമ്രാൻ വിമർശിച്ചു.

അടിക്കടി ഉയര്‍ത്തിക്കൊണ്ടിരുന്ന പെട്രോള്‍, ഡീസല്‍ വില പ്രതിഷേധങ്ങളെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിനു പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ അഭിപ്രായ പ്രകടനം.

ക്വാഡിന്റെ ഭാഗമാണെങ്കിലും, യുഎസിൽ നിന്നുള്ള സമ്മർദ്ദം അതിജീവിച്ച് വിലക്കിഴിവോടെ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്തു. സ്വതന്ത്ര വിദേശനയത്തിന്റെ സഹായത്തോടെ തന്റെ സർക്കാറും ഇതേകാര്യത്തിനാണ് ശ്രമിച്ചതതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

തന്റെ സർക്കാരിനെ സംബന്ധിച്ചിടത്തോളം പാകിസ്ഥാന്റെ താൽപ്പര്യം പരമോന്നതമായിരുന്നെന്നും നിർഭാ​ഗ്യവശാൽ സർക്കാരിനെ പ്രാദേശിക മിർ ജാഫറുകളും മിർ സാദിഖുകളും ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി താഴെയിറക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish summary;Bought cheap oil from Rus­sia; Imran Khan con­grat­u­lates India

You may also like this video;

Exit mobile version