നോട്ട് നിരോധനത്തിന് പിന്നാലെ നിരോധിച്ച നോട്ട് ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങിയ സംഭവത്തിൽ ജയലളിതയുടെ വിശ്വസ്‌ത വി കെ ശശികലയ്‌ക്കെതിരെ മദ്രാസ് ഹൈക്കോടതി പരാമർശം. കാഞ്ചീപുരത്തെ പദ്മദേവി പഞ്ചസാര മില്ല് 450 കോടി ആണ് ശശികല രൂപയ്‌ക്ക് വാങ്ങിയത്. ഇതിനെ തുടർന്ന് സിബിഐ ശശികലക്കെതിരെ കേസെടുത്തു. സിബിഐ ബംഗളൂരു യൂണിറ്റാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
വി കെ ശശികലയുൾപ്പെടെ പുറത്താക്കപ്പെട്ട നേതാക്കളെ തിരികെ കൊണ്ടുവരാനുള്ള ഐക്യനീക്കങ്ങൾ എഐഡിഎംകെയിൽ നടക്കുന്നതിനിടെയാണ് പുതിയ സംഭവവികാസം.
നിരോധിച്ച നോട്ട് ഉപയോഗിച്ച് പഞ്ചസാര മില്ല് വാങ്ങി; ശശികലക്കെതിരെ മദ്രാസ് ഹൈക്കോടതി

