Site iconSite icon Janayugom Online

മയക്കുമരുന്നുമായി ബോക്സിങ് പരിശീലകൻ പിടിയിൽ

എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 16.104 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ബോ​ക്സി​ങ് പ​രി​ശീ​ല​ക​ൻ പി​ടി​യി​ലാ​യി. ക​രു​നാ​ഗ​പ്പ​ള്ളി സ്വദേശി ഗോ​കു​ൽ (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗ്രാ​മീ​ണ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ ശൃം​ഗ​ല​യി​ലെ കണ്ണിയാണ് ഗോ​കു​ൽ. ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ രാ​ത്രി പ​രി​ശോ​ധ​ന​യി​ലാ​ണ് കൊ​മേ​ർ​ഷ്യ​ൽ അ​ള​വി​ലു​ള്ള എം.​ഡി.​എം.​എ​യു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്. കൊ​ല്ലം എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ആ​ൻ​ഡ് ആ​ന്റി നാ​ർ​കോ​ട്ടി​ക് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. ഷി​ജു​വി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി.​ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് പ​രി​ശോ​ധ​ന നടത്തിയത്. 

Exit mobile version