Site iconSite icon Janayugom Online

അമേരിക്കയിൽ പലസ്തീൻ ബാലനെ കുത്തിക്കൊന്നു

അമേരിക്കയിൽ പലസ്തീൻ ബാലനെ ഇസ്രായേൽ അനുകൂലി കുത്തിക്കൊന്നു. വദീഅ അൽ ഫയ്യൂം എന്ന ബാലനാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതാവിന് ഗുരുതര പരിക്കുണ്ട്. ഇല്ലിനോയിസ് സ്വദേശിയായ 71കാരൻ ജോസഫ് എം. ചൂബ എന്നയാളാണ് ക്രൂരകൃത്യം ചെയ്തത്. ഇയാളെ വിദ്വേഷ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി വിൽ കൗണ്ടി പൊലീസ് അറിയിച്ചു.
പ്ലെയിൻഫീൽഡ് ടൗൺഷിപ്പിൽ അക്രമിയുടെ വീടിന്‍റെ താഴത്തെ നിലയിലാണ് മുസ്‌ലിം കുടുംബം താമസിച്ചിരുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ അക്രമി വലിയ കത്തി ഉപയോഗിച്ച് കുട്ടിയെ കുത്തുകയായിരുന്നു. ‘നിങ്ങൾ മുസ്‌ലിംകൾ മരിക്കണം’ എന്നാക്രോശിച്ചായിരുന്നു ആക്രമണമെന്ന് മാതാവ് ഹനാൻ ഷാഹിൻ പറഞ്ഞു.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പ്രസിഡന്‍റ് ജോ ബൈഡൻ. വിദ്വേഷത്തിന്റെ ഈ ഭീതിദമായ പ്രവൃത്തിക്ക് അമേരിക്കയിൽ സ്ഥാനമില്ലെന്ന് ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു.

Eng­lish Sum­ma­ry: Boy, 6, killed in anti-Mus­lim knife attack
You may also like this video

Exit mobile version