Site iconSite icon Janayugom Online

തിരുവനന്തപുരത്ത് ബലൂൺ വിഴുങ്ങിയ ഒമ്പത് വയസുകാരൻ മരിച്ചു

തിരുവനന്തപുരം ബാലരാമപുരത്ത് ബലൂൺ തൊണ്ടയില്‍ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. ബാലരാമപുരം അന്തിയൂർ സ്വദേശി ആദിത്യൻ (9) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ടാണ് കുട്ടി കളിക്കുന്നതിനിടെ ബലൂൺ വിഴുങ്ങിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ബലൂൺ പുറത്തെടുത്തു. രണ്ടു ദിവസം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: boy dies after he swal­lows balloon
You may also like this video

Exit mobile version