Site iconSite icon Janayugom Online

ഡൽഹിയിലെ ഷെൽട്ടർ ഹോമിൽ ആൺകുട്ടി ലൈംഗിക പീഡനത്തിനിരയായി

pocsopocso

ഡൽഹിയിലെ സ്വകാര്യ ഷെൽട്ടർ ഹോമിൽ ആണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടി അറസ്റ്റിലായി. രണ്ട് കുട്ടികളും കുറച്ചുകാലമായി ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്. പരാതി ലഭിച്ചെന്ന് കാണിച്ച് ഡൽഹി വനിതാ കമ്മീഷൻ (ഡിസിഡബ്ല്യു) ഡൽഹി പൊലീസിന് നോട്ടീസ് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അമ്മയുടെ മരണത്തിന് പിന്നാലെ അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഭയകേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. ഇവിടെ താമസിച്ചുവരവെ മുതിര്‍ന്ന ആണ്‍കുട്ടി തന്നെ പീഡനത്തിനിരയാക്കിയതെന്ന് ആണ്‍കുട്ടി വെളിപ്പെടുത്തി. മാനേജർക്ക് പരാതി നൽകിയെങ്കിലും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കുട്ടി പറഞ്ഞു. 

എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡിസിഡബ്ല്യു പൊലീസിന് നോട്ടീസ് നൽകി. പരാതി പരിഗണിച്ച് പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും പോക്‌സോ നിയമപ്രകാരവും കേസെടുത്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു.

Eng­lish Sum­ma­ry: Boy sex­u­al­ly assault­ed at shel­ter home in Delhi

You may also like this video

Exit mobile version