Site icon Janayugom Online

മുസ്ലിം വ്യാപാരികള്‍ക്കെതിരെ കര്‍ണാടകയില്‍ ബഹിഷ്കരണം

കര്‍ണാടകയിലെ കാവൂരില്‍ നടന്ന മത സമ്മേളനത്തില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ ബഹിഷ്കരണ ബാനര്‍ സ്ഥാപിച്ച് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്‌ദളും. റിലീജിയസ് എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിന്റെ പരിസരത്താണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. നേരത്തെ, സമ്മേളനത്തിലെ ഭൂരിഭാഗം സ്റ്റാളുകളും മുസ്ലിങ്ങളായിരുന്നു കരാര്‍ എടുത്തിരുന്നത്. ഇത്തവണ, സ്റ്റാളുകളുടെ കരാർ അനുവദിക്കുന്നതിന്റെ നടത്തിപ്പ് ബജ്‌റംഗ്‌ദൾ പ്രവർത്തകർ ഏറ്റെടുത്തു.
ക്ഷേത്ര ഭരണസമിതി യോഗത്തിലാണ് ബഹിഷ്‌കരണ തീരുമാനം കൈക്കൊണ്ടതെന്ന് ബജ്‌റംഗ്‌ദൾ പ്രവർത്തകർ പറയുന്നു.

ഹിന്ദു വ്യാപാരികൾക്ക് മാത്രമേ കച്ചവടം നടത്താൻ അവസരം നൽകൂ എന്നും വിഗ്രഹത്തെ ആരാധിക്കുന്നത് മോശമാണെന്ന് വിശ്വസിക്കുന്ന ആർക്കും കച്ചവടത്തിന് അനുമതിയില്ലെന്നുമാണ് ബാനറിൽ പറയുന്നത്. ബിജെപി എംഎല്‍എ ഭരത് ഷെട്ടിയുടെ മണ്ഡലമാണിത്. ബാനര്‍ സ്ഥാപിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് സംസ്ഥാന പൊലീസിന്റെ സിറ്റി ആംഡ് റിസർവ് സേനയെ വിന്യസിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Boy­cott in Kar­nata­ka against Mus­lim traders

You may also like this video

Exit mobile version