Site iconSite icon Janayugom Online

ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയിൽ ബാലന്റെ മൃതദേഹം; കണ്ടെത്തിയത് കോച്ചുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളി

എൽടിടി (ലോകമാന്യതിലക്) ടെർമിനസിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിലെ ചവറ്റുകുട്ടയിൽ 4 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്ന് കാണാതായ കുട്ടിയാണു കൊല്ലപ്പെട്ടതെന്നാണു പൊലീസിന്റെ പ്രാഥമികനിഗമനം. അതിനാൽ, ആ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇന്നലെ പുലർച്ചെ യാത്ര ആരംഭിക്കുന്നതിനു മുമ്പ് കോച്ചുകൾ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളിയാണു ഖുഷിനഗർ എക്സ്പ്രസിലെ (22537) ബി2 കോച്ചിൽ മൃതദേഹം കണ്ടത്. മുംബൈയിൽനിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കു സർവീസ് നടത്തുന്ന ട്രെയിനാണിത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.

Exit mobile version