Site icon Janayugom Online

ദക്ഷിണേന്ത്യയില്‍ ബിപിസിഎല്ലിന്റെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍

BPCL

വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാന്‍ ബിപിസിഎൽ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലായി 5,000 കിലോമീറ്ററിലേറെ ഹൈവേ സ്ട്രെച്ചുകൾ വൈദ്യുതീകരിക്കുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ 15 ഹൈവേകളിലായുള്ള 110 ഇന്ധന സ്റ്റേഷനുകളിൽ 19 വൈദ്യുത വാഹന ചാർജിങ് സ്റ്റേഷനുകൾ ഭാരത് പെട്രോളിയം കോർപ്പറേഷൻ ആരംഭിക്കും.
കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളുമായി മൂന്ന് കോറിഡോറുകളാണ് കമ്പനി തുറക്കുന്നത്. കർണാടകത്തിൽ 33 ഇന്ധന സ്റ്റേഷനുകളുമായി ആറ് കോറിഡോറുകളും തമിഴ്‌നാട്ടിൽ 58 ഇന്ധന സ്റ്റേഷനുകളുമായി 10 കോറിഡോറുകളും തുറക്കും. 

125 കിലോമീറ്റർ വരെ റേഞ്ചു കിട്ടുന്ന രീതിയിൽ വൈദ്യുത വാഹനം ചാർജു ചെയ്യാൻ വെറും 30 മിനിറ്റാണ് തങ്ങളുടെ ഇന്ധന സ്റ്റേഷനുകളിൽ എടുക്കുക എന്നും അതിനാൽ തങ്ങൾ രണ്ടു ചാർജിങ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണു നൽകിയിട്ടുള്ളതെന്നും സൗത്ത് റീട്ടെയിൽ മേധാവി പുഷ്പ് കുമാർ നായർ പറഞ്ഞു. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയും കർണാടകത്തിലെ ബന്ധിപൂർ നാഷണൽ പാർക്കും രംഗനാഥസ്വാമി ക്ഷേത്രവും ജമ്പുകേശ്വർ ക്ഷേത്രവും പോലുള്ള തീർത്ഥാടന, വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഇതു ബന്ധിപ്പിക്കും. കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചർച്ച്, മർക്കസ് നോളേജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ സൂര്യോദയം കാണാനും മധുരയിലെ മീനാക്ഷി ക്ഷേത്രം ദർശിക്കാനും അടക്കം നിരവധി സൗകര്യങ്ങളും ലഭിക്കും. 

എറണാകുളത്തു നടത്തിയ ചടങ്ങിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻ ചാർജ്) പി എസ് രവി ചാർജിങ് കോറിഡോറുകളുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളാ മേധാവി (റീട്ടെയിൽ) ഡി കന്നബിരൺ, ചീഫ് ജനറൽ മാനേജർ (റീട്ടെയിൽ ഇനീഷിയേറ്റീവ് ആന്റ് ബ്രാൻഡ്) സുബൻകർ സെൻ തുടങ്ങിയവരും സംബന്ധിച്ചു. 

Eng­lish Sum­ma­ry: BPCL Fast Charg­ing Sta­tions in South India

You may also like this video

Exit mobile version