Site icon Janayugom Online

ബിപിസിഎല്‍ വില്പന നിര്‍ത്തിവച്ചു

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവച്ചു. ലേലത്തിന് താല്പര്യം പ്രകടിപ്പിച്ച മൂന്ന് കമ്പനികളില്‍ രണ്ടെണ്ണം പിന്മാറിയതിനെ തുടര്‍ന്നാണ് നടപടി. ബിപിസിഎല്ലിന്റെ 52.98 ശതമാനം ഓഹരികള്‍ വിറ്റ് 10 ബില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിട്ടിരുന്നത്.

അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍ മാനേജ്മെന്റ്, ഐ സ്ക്വയര്‍ കാപിറ്റല്‍ അഡ്‌വൈസേര്‍ഴ്സ് എന്നീ കമ്പനികളാണ് താല്പര്യപത്രം സമര്‍പ്പിച്ചിരുന്നത്. വേദാന്ത ഗ്രൂപ്പ് മാത്രമാണ് ഒടുവില്‍ രംഗത്തുണ്ടായിരുന്നത്.

നിലവിലെ ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഫോസിൽ ഇന്ധനത്തെ കുറിച്ച് ഉയരുന്ന ആശങ്കകള്‍മൂലം കമ്പനികൾ ഓഹരി വാങ്ങുന്നതിൽ ആവേശം കാണിക്കാത്തതാണ് ഓഹരി വില്പന പൊളിയാന്‍ കാരണമായത്.

ബിപിസിഎല്‍ ഓഹരി വില മൂന്ന് ശതമാനം ഇടിഞ്ഞ് 331.40 രൂപയിലാണ് എന്‍എസ്ഇയില്‍ കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം ബിപിസിഎല്ലിന്റെ മുഴുവൻ ഓഹരികളും വിറ്റൊഴിക്കുന്നതിനുപകരം 20 മുതൽ 25 ശതമാനം വരെ ഓഹരികൾക്കായി താല്പര്യപത്രം ക്ഷണിക്കുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.

Eng­lish summary;BPCL has stopped selling

You may also like this video;

Exit mobile version