Site iconSite icon Janayugom Online

ഗാന രചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

പ്രമുഖ ചലച്ചിത്ര ഗാനരചയിതാവ് ബീയാർ പ്രസാദ് (61) അന്തരിച്ചു. ഗാനരചയിതാവ്, നാടകരചയിതാവ്, 2003ൽ പ്രിയദർശൻ സംവിധാനം ചെയ്‌ത ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലൂടെയാണ്‌ ചലച്ചിത്ര ഗാനരചനാ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് വാമനപുരം ബസ് റൂട്ട്‌, ജലോത്സവം, വെട്ടം, സൽപ്പേര് രാമൻ കുട്ടി, തത്സമയം ഒരു പെൺകുട്ടി തുടങ്ങി ഇരുപത്തഞ്ചോളം സിനിമകൾക്ക് ഗാനമെഴുതി. ‘കിളിച്ചുണ്ടൻ മാമ്പഴ’ത്തിലെ ഒന്നാം കിളി പൊന്നാം കിളിയെന്ന ഗാനം ഏറെ ശ്രദ്ധനേടി. ‘ജലോത്സവ’ത്തിൽ അൽഫോൻസ് സംഗീതം പകർന്ന കേരനിരകളാടും എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

രണ്ടുവർഷം മുമ്പ്‌ വൃക്ക മാറ്റിവച്ചിരുന്നു. മങ്കൊമ്പ് മായാസദനത്തിൽ പരേതനായ ബാലകൃഷ്‌ണപണിക്കരുടെയും കല്യാണിക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: വിധു പ്രസാദ് (പുളിങ്കുന്ന് പഞ്ചായത്തഗം). മക്കൾ: ഇളപ്രസാദ്, കവിപ്രസാദ്.

Exit mobile version